Connect with us

Wayanad

വികസനമില്ല; നാട്ടുകാര്‍ ഓവാലി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസന പ്രവൃത്തികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് ഓവാലി പഞ്ചായത്ത് അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബാര്‍വുഡിലെ ഓവാലി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
പ്രസിഡന്റ് കെ ടി ബാവ, സെക്രട്ടറി ജയരാജ്, ശിവകുമാര്‍, സുബ്രഹ്മണ്യന്‍, നടരാജ് സമരത്തിന് നേതൃത്വം നല്‍കി. പഞ്ചായത്തില്‍ വികസന പ്രവൃത്തികള്‍ നടത്താന്‍ ഭരണസമിതി തയ്യാറാകുന്നില്ല. പഞ്ചായത്തിലെ വിവിധ ഗ്രാമങ്ങളില്‍ വികസന പ്രവൃത്തികള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്.
പിന്നീട് സമരക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 218പേരെയാണ് ഗൂഡല്ലൂര്‍ ഡി വൈ എസ് പി ഗോപി, ഗൂഡല്ലൂര്‍ സി ഐ ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം അറസ്റ്റു ചെയ്തത്. സമരത്തെത്തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പഞ്ചായത്ത് ഭരണസമിതി അധികാരത്തിലേറിയിട്ട് പഞ്ചായത്തില്‍ ഒരു വികസന പ്രവൃത്തിയും നടത്തിയിട്ടില്ലെന്ന് സമരക്കാര്‍ ആരോപിച്ചു.