പാസ്‌പോര്‍ട്ട് അദാലത്ത്

Posted on: November 6, 2014 9:49 am | Last updated: November 6, 2014 at 9:49 am

Indian-passportമലപ്പുറം: പാലക്കാട്, മലപ്പുറം ജില്ലകളിലെ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്കായി അദാലത്ത് നടത്തുന്നു. ഡിസംബര്‍ പത്തിന് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലായിരിക്കും പരിപാടി. രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് അദാലത്ത്. 2014 മാര്‍ച്ച് 31 വരെയുള്ള അപേക്ഷകരുടെ പാസ്‌പോര്‍ട്ട് സംബന്ധമായ പ്രശ്‌നങ്ങളാണ് പരിഗണിക്കുക. ഇത്തരത്തില്‍ പരാതിയോ ആക്ഷേപമോ ഉള്ളവര്‍ ഫയല്‍ നമ്പര്‍, പേര്, വിലാസം, ഫോണ്‍ നമ്പര്‍, പ്രശ്‌നത്തിന്റെ ചുരുക്കം എന്നിവ സൂചിപ്പിക്കുന്ന അപേക്ഷകളാണ് സമര്‍പ്പിക്കേണ്ടത്.
ഇവ ഈ മാസം 12 നകം മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ൃുീ.ാമഹമുുൗൃമാ@ാലമ.ഴീ്.ശി എന്ന മെയിലിലോ പാസ്‌പോര്‍ട്ട് ഓഫീസര്‍, പാസ്‌പോര്‍ട്ട് ഓഫീസ്, ഡൗണ്‍ഹില്‍ പി ഒ., മലപ്പുറം 676519 എന്ന വിലാസത്തില്‍ തപാലിലോ അയക്കാം. ഓഫീസിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടിയിലും ഇവ ഇടാം.
കവറിനു മുകളില്‍ പാസ്‌പോര്‍ട്ട് അദാലത്ത് ഡിസം-2014 എന്ന് ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തണം. അദാലത്തില്‍ ഹാജരാകുന്നവര്‍ പാസ്‌പോര്‍ട്ട് അപേക്ഷക്കായി സമര്‍പ്പിച്ച എല്ലാ യഥാര്‍ഥ രേഖകളും കൊണ്ടുവരണം.