ഉപരോധസമരം: കള്ളാര്‍ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടു

Posted on: November 6, 2014 12:55 am | Last updated: November 5, 2014 at 9:55 pm

രാജപുരം: സി പി എം അനുഭാവിക്ക്് വീട്് നല്‍കണമെന്നാവശ്യപ്പെട്ട്് കളളാര്‍ പഞ്ചായത്തിന് മുന്നില്‍ സി പി എം പിന്തുണയോടെ ഹനീഫ സമര സഹായസമിതി നടത്തുന്ന ഉപരോധസമരം മൂലം പഞ്ചായത്ത്് ഓഫീസിന്റെ പ്രവര്‍ത്തനം നാലു ദിവസമായി തടസപ്പെട്ടു.
ഇതേ സമയം പഞ്ചായത്ത്് ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനാവശ്യമായ സഹാചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട്് ഭരണസമിതി രണ്ടു ദിവസം മു്മ്പ്് രാജപുരം പോലീസിനെ സമീപിച്ചെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന്് വ്യാപകമായ ആക്ഷേപമുണ്ട്.് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത്് ഓഫീസിന് മുമ്പിലാണ് കഴിഞ്ഞ 39 ദിവസമായി വീടിനായി പെരുമ്പളളിയിലെ ഹനീഫയും കുടുംബവും സി പി എം പിന്തുണയോടെ സമരം നടത്തിവരുന്നത്.
പഞ്ചായത്തിലെ 2000 ത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഗുണഭോക്തൃലിസ്റ്റ്് തയ്യാറാക്കി പദ്ധതി നിര്‍വഹണം ആരംഭിച്ച ഘട്ടത്തില്‍ നടക്കുന്ന സമരം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നതെന്ന്് ആരോപണമുണ്ട്്്.
പഞ്ചായത്ത്് ഭരണസമിതി സഹായം ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയ്യാറാകാത്ത പോലീസ് നടപടി കോണ്‍ഗ്രസ് മണ്ഡലം നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും പറയുന്നു. പഞ്ചായത്ത്് ഓഫീസ് തുറക്കാന്‍ ഇന്നും പോലീസ് നടപടി ഉണ്ടായില്ലെങ്കില്‍ വീണ്ടും ഭരണസമിതി പോലീസിനെ സമീപിക്കുമെന്ന്് പഞ്ചായത്ത് പ്രസിഡന്റ് എച്ച് വിഗ്നേശ്വരഭട്ട്് പറഞ്ഞു.