Connect with us

Kasargod

സഅദി സംഗമവും പി എ ഉസ്താദ് അനുസ്മരണ സമ്മേളനവും 12ന് സഅദിയ്യയില്‍

Published

|

Last Updated

ദേളി: മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന സഅദി സംഗമവും പി എ ഉസ്താദ് അനുസ്മരണ സമ്മേളനവും ഈമാസം 12ന് സഅദിയ്യയില്‍ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പരിപാടിയില്‍ ഖത്മുല്‍ ഖുര്‍ആന്‍, അനുസ്മരണ പ്രഭാഷണം, വാര്‍ഷിക ജനറല്‍ ബോഡി, പഠന ക്ലാസ്, ജില്ലാ സംഗമം തുടങ്ങിയവ നടക്കും.
സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റകോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ എ കെ അബ്ദുര്‍റഹ്മന്‍ മുസ്‌ലിയാര്‍. എം അലി കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം സംബന്ധിക്കും. വിവിധ സെഷനുകള്‍ക്ക് ഉബൈദുല്ലാഹി സഅദി, മുഹമ്മദ് സ്വാലിഹ് സഅദി, മുഹിയദ്ദീന്‍ സഅദി കൊട്ടൂക്കര, കെ പി ഹുസൈന്‍ സഅദി, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി നേതൃത്വം നല്‍കും.

 

---- facebook comment plugin here -----

Latest