ബാര്‍ കോഴ: സിപിഎം നിലപാടിനെതിരെ വിഎസ്

Posted on: November 5, 2014 4:51 pm | Last updated: November 5, 2014 at 4:51 pm

vs2തിരുവന്തപുരം: ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം സെക്രട്ടറിയേറ്റ് തീരുമാനത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന് പ്രതിഷേധം. വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര നേതൃത്വത്തിന് കത്തയക്കും. സെക്രട്ടറിയേറ്റ് തീരുമാനം മാണിക്ക് വേണ്ടിയുള്ള ഒത്തുകളിയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നത് തന്നെയാണ് വിഎസിന്റെ നിലപാട്.