മുസ്‌ലിം പ്രൊഫഷണല്‍ കൂട്ടായ്മ

Posted on: November 5, 2014 10:02 am | Last updated: November 5, 2014 at 10:02 am

sys logoമലപ്പുറം: മുസ്‌ലിം പ്രാസ്ഥാനിക രംഗത്ത് പുതുതായി രൂപവത്കരിച്ച പ്രൊഫഷണല്‍ കൂട്ടായ്മയായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മുസ്‌ലിം പ്രൊഫഷണല്‍സ് (ക്യാമ്പ്)ജില്ലാ കമ്മിറ്റി നിലവില്‍ വന്നു.
ഭാരവാഹികള്‍: ഡോ. കെ പി അബൂസ്വാലിഹ് (പ്രസിഡന്റ്), ഡോ. എം അബ്ദുല്‍ ഹക്കീം (വൈസ്. പ്രസി.) ഡോ. കെ പി അബ്ദുറഹ്മാന്‍ (ജനറല്‍ സെക്രട്ടറി), അബ്ദുറസാഖ് കോട്ടക്കല്‍ (ജോ. സെക്രട്ടറി), ഡോ. എം അബ്ദുലത്വീഫ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഡോ. എം അബ്ദുറഊഫ് (ട്രഷറര്‍).
‘സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന കര്‍മ്മ പദ്ധതികളുടെ ഭാഗമായാണ് സംസ്ഥാന തലത്തില്‍ മുസ്‌ലിം പ്രഫഷണല്‍ കൂട്ടായ്മ രൂപവത്കരിച്ചത്. ആറ് മാസം മുമ്പ് ജില്ലാ തലത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കോട്ടക്കല്‍ വ്യാപാര ഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അബൂസ്വാലിഹ് വേങ്ങര അധ്യക്ഷത വഹിച്ചു.
ഡോ. അബ്ദുറഹ്മാന്‍ കോട്ടക്കല്‍, ഡോ എം അബ്ദുലത്വീഫ് ചെമ്മാട്, ഡോ. സയ്യിദ് സുഹൈബ് കൊടിഞ്ഞി, ഡോ. ജഅ്ഫര്‍ സ്വാദിഖ് മലപ്പുറം, കെ മുഹമ്മദ് ഇബ്‌റാഹീം പ്രസംഗിച്ചു.