ചികിത്സാ സഹായം തേടുന്നു

Posted on: November 5, 2014 9:41 am | Last updated: November 5, 2014 at 9:41 am

ഫറോക്ക്: ഗ്രാമപഞ്ചായത്തിലെ കോട്ടപ്പാടത്ത് വിനായക് (6) ചികിത്സാ സഹായം തേടുന്നു. ഹൃദയത്തിലേക്കുള്ള ധമനി ചുരുങ്ങി വരുന്ന പ്രത്യേക അസുഖം കൊണ്ട് പ്രയാസപ്പെടുകയാണ് ഈ ആറ് വയസ്സുകാരന്‍. ഇതേ അസുഖത്തിന് നേരത്തെ ശസ്ത്രക്രിയ നടത്തിയിട്ടുമുണ്ട്. വീണ്ടും അസുഖ ലക്ഷണങ്ങല്‍ കണ്ടതിനെ തുടര്‍ന്ന് അടിയന്തരമായി ഒരു ശസ്ത്രക്രിയകൂടി ആവശ്യമായി വന്നിരിക്കുകയാണ്. വലിയ സാമ്പത്തിക ബധ്യതക്ക് മുമ്പില്‍ പകച്ച് നല്‍ക്കുകയാണ് വിനായകിന്റെ പിതാവ് കൂലിപ്പണിക്കാരനായ സന്തോഷ്. ഏഴംഗ കുടുംബമാണ് സന്തോഷിന്റേത്.
ഈ സാഹചര്യത്തില്‍ ചികിത്സാ സഹായത്തിനായി ഫറോക്ക് പഞ്ചായത്തലെ നാലാം വാര്‍ഡ് അംഗം കെ ടി മുരളീധരന്‍, അഞ്ചാം വാര്‍ഡ് അംഗം തസ്‌വീര്‍ ഹസന്‍ എന്നിവര്‍ രക്ഷാധികാരികളും രാജന്‍ തോട്ടുങ്ങല്‍ (ചെയര്‍.), രവീന്ദ്രന്‍ ഒതയമംഗലത്ത് (കണ്‍.), ടി ടി സുജിത്ത് (ട്രഷ.) എന്നിവരും ഉള്‍പ്പെടുന്ന ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫറോക്ക് സര്‍വീസ് കോ ഓപ്പറേറ്റീവ് ബേങ്കിന്റെ സായാഹന ശാഖയില്‍ കമ്മിറ്റി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: എസ് ബി 4424.