ഫറോക്ക് സോണ്‍ സഖാഫി സംഗമം ഏഴിന്

Posted on: November 5, 2014 9:36 am | Last updated: November 5, 2014 at 9:36 am

ഫറോക്ക്: മര്‍കസ് വാര്‍ഷികം, എസ് വൈ എസ് 60 ാം വാര്‍ഷികം പ്രചരണാര്‍ഥം ഫറോക്ക് സോണ്‍ സഖാഫി സംഗമം ഈ മാസം ഏഴിന് വൈകുന്നേരം ആറ് മണിക്ക് രാമനാട്ടുകര കൗകബുല്‍ഹുദാ സുന്നി മദ്‌റസയില്‍ നടക്കും. സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി വള്ളിയാട് വിഷയാവതരണം നടത്തും. സയ്യിദ് അബ്ദുല്ല ഹബീബ് അല്‍ബുഖാരി കടലുണ്ടി പ്രാര്‍ഥന നിര്‍വഹിക്കും. സയ്യിദ് കെ വി തങ്ങള്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സെയ്തുട്ടി മുസ്‌ലിയാര്‍ കൊളത്തറ, ജലീല്‍ സഖാഫി കടലുണ്ടി, സലീം സഖാഫി കൈമ്പാലം സംസാരിക്കും. സോണ്‍ പരിധിയിലെ മുഴുവന്‍ സഖാഫികളും പങ്കെടുക്കണമെന്ന് പ്രചരണ സമിതി ചെയര്‍മാന്‍ സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി അഭ്യര്‍ഥിച്ചു.