ഗോള്‍ഫ് ടൂര്‍ണമെന്റ് നടത്തി

Posted on: November 4, 2014 7:13 pm | Last updated: November 4, 2014 at 7:23 pm

അബുദാബി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ യു എ ഇ യിലെ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ ഉള്‍പെടുത്തി സൗഹാര്‍ദ ഗോള്‍ഫ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.
ഇന്ത്യ യു എ ഇ ബന്ധം ശക്തിപ്പെടുതുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു സൗഹൃദ ചാംമ്പ്യന്‍ഷിപ് അബുദാബിയില്‍ സംഘടിപിച്ചത്. അബുദാബി സാദിയാത്ത് ഗോള്‍ഫ് ക്ലബ്ബില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ എംബസി പ്രതിനിധികളെ കൂടാതെ മലേഷ്യ, വിയറ്റ്‌നാം, തായ്‌ലന്റ്, ബ്രൂണോ എന്നിവിടുന്നുള്ള എംബസി പ്രതിനിധികളും, എമറാത്തി കളിക്കാരും ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. നിലവിലെ ഇന്ത്യയും, യു എ ഇ യും തമ്മിലുള്ള ശക്തമായ ബന്ധം കായികരംഗത്തും ഉണ്ടാക്കാന്‍ ഇത്തരം സൗഹൃദ മത്സരങ്ങളിലൂടെ സാധിക്കും എന്ന് ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം പറഞ്ഞു. ചാംമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഘട്ടം ദുബൈ ജുമൈറയില്‍ കഴിഞ്ഞ ആഗസ്റ്റില്‍ നടന്നിരുന്നു. ഡിസംബര്‍ 19നു ഷാര്‍ജയില്‍ ആണ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ഭാഗം നടക്കുക.