മാംസം: ആശങ്ക വേണ്ടെന്ന് അധികൃതര്‍

Posted on: November 4, 2014 6:00 pm | Last updated: November 4, 2014 at 6:14 pm

അബുദാബി: യു എ ഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന മാംസങ്ങള്‍ ഗുണനിലവാരമുള്ളതാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അബുദാബി ഫുഡ്കണ്‍ട്രോള്‍ അതോറിറ്റി അറിയിച്ചു. ചില സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ കോഴിയിറച്ചി സംബന്ധിച്ചു വരുന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. നിയമം അനുശാസിക്കുന്ന തരത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ രാജ്യത്തേക്ക് ഇറക്കുമതിചെയ്യുന്നത്. പൂര്‍ണ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാല്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ല. ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി അറിയിച്ചു.