ബാര്‍കോഴ: സിബിഐ തന്നെ വേണമെന്ന് വീണ്ടും വി എസ്

Posted on: November 4, 2014 1:47 pm | Last updated: November 5, 2014 at 12:27 am

vsതിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ കേന്ദ്രനേൃത്വത്തിനെതിരെ പരസ്യ ഏറ്റുമുട്ടലിനൊരുങ്ങി വി എസ്. സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം കേന്ദ്രം നേതൃത്വം വ്യക്തമാക്കിയപ്പോള്‍ സിബിഐ അന്വേഷിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് വീണ്ടും വി എസ് രംഗത്തെത്തി. നിലവിലുള്ള ഏജന്‍സികളില്‍ നിഷ്പക്ഷമായ അന്വേഷണം  നടത്താന്‍ സിബിഐക്ക് മാത്രമേ സാധിക്കൂ. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ബാര്‍കോഴ കേസില്‍ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടിനെതിരെ വി എസ് പരസ്യമായി രംഗത്തെത്തിയത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം വേണ്ടെന്ന് പറയുന്നവര്‍ ഭരണക്കാരെ സഹായിക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന് വി എസ് നേരത്തെ പറഞ്ഞിരുന്നു.