Connect with us

Kozhikode

മരുന്ന് വില വര്‍ധന: അഞ്ചിന് ആദായനികുതി ഓഫീസ് മാര്‍ച്ച്

Published

|

Last Updated

കോഴിക്കോട്: ദേശീയ ഔഷധ വിലനിയന്ത്രണ അതോറിറ്റിയുടെ വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞ നടപടി പിന്‍വലിച്ച് മരുന്ന് വില വര്‍ധന തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. നാളെ രാവിലെ പത്തിന് കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ചും ധര്‍ണയും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യും. ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം പി എ മുഹമ്മദ് റിയാസ്, ജോയിന്റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ അഹമ്മദ് കുട്ടി കുന്നത്ത്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി സംബന്ധിക്കുമെന്ന് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിലനിയന്ത്രണം എടുത്തു കളഞ്ഞതോടെ ക്യാന്‍സര്‍, കൊളസ്‌ട്രോള്‍, പ്രമേഹം, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില ക്രമാതീതമായി വര്‍ധിക്കും. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് 2011 ല്‍ 348 മരുന്നുകളുടെ വില സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. മരുന്നിന്റെ ഉത്പാദന ചിലവും ലാഭവും കൂട്ടിയായിരുന്നു വില നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ കമ്പോളത്തില്‍ ലഭ്യമായ വിലയുടെ ശരാശരിയെ അടിസ്ഥാനപ്പെടുത്തി പുതിയ സമ്പ്രദായമാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഭാരവാഹികള്‍ പറഞ്ഞു

Latest