ആര്‍എസ്പിയേയും എസ്‌ജെഡിയേയും തിരികെ വിളിച്ച് വി എസ്

Posted on: November 3, 2014 2:14 pm | Last updated: November 3, 2014 at 11:38 pm

VS HAPPYതിരുവനന്തപുരം: ആര്‍എസ്പിയും എസ്‌ജെഡിയും അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. നിരവധി അഴിമതിക്കേസുകളില്‍ കുടുങ്ങിയ യുഡിഎഫ് സര്‍ക്കാറിന്റെ ഭാഗമായി തുടരണോ എന്ന് ഇവര്‍ ആലോചിക്കണം. ആര്‍എസ്പിയും എസ്‌ജെഡിയും ഇടതുമുന്നണി വിട്ടതിനോട് നേരത്തേ തന്നെ വി എസ് എതിരായിരുന്നു. ഇവരെ തിരിച്ചുകൊണ്ടുവരണമെന്ന നിലപാടായിരുന്നു വി എസിന്.
2009ലാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ ഇടതുമുന്നണി വിട്ടത്. ലോക്‌സഭാ സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇടതുമുന്നണി വിട്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്നാണ് ആര്‍എസ്പി ഇടതുമുന്നണി വിട്ടത്.