വിഴിഞ്ഞം കേസില്‍ നിന്ന് പരാതിക്കാരനെ ഒഴിവാക്കി

Posted on: November 3, 2014 11:57 am | Last updated: November 3, 2014 at 11:38 pm

vizhinjam

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന കേസില്‍ നിന്ന് പരാതിക്കാരനെ ഒഴിവാക്കി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മേരിദാസന്‍ സമര്‍പ്പിച്ച ഹരജി ദേശീയ ഹരിത ട്രിബ്യൂണല്‍ അംഗീകരിച്ചു. തന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പരാതിക്കാരന്‍ പിന്‍മാറിയാലും പരാതിയില്‍ കഴമ്പുണ്ടോയെന്ന് ട്രിബ്യൂണല്‍ പരിശോധിക്കും.
ഇടവക വികാരിയുടെ നിര്‍ദേശപ്രകാരമാണ് പരാതിയില്‍ ഒപ്പിട്ടത്. കേസില്‍ കക്ഷി ചേരാന്‍ സമ്മര്‍ദമുണ്ടെന്നും മേരീദാസന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. തുറമുഖ കമ്പനിക്ക് ഏറെ ഗുണകരമാകുന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയതെന്നും പദ്ധതി മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടത്.