വിപ്ലവകരമായ പദ്ധതികളാണ് യു ഡി എഫ് നടപ്പാക്കുന്നതെന്ന് മന്ത്രി അനില്‍കുമാര്‍

Posted on: November 3, 2014 11:02 am | Last updated: November 3, 2014 at 11:02 am

കൊപ്പം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിപ്ലവകരമായ പദ്ധതികളാണ് യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി എ പി അനില്‍കുമാര്‍. പട്ടാമ്പി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന എസ് സി വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന പട്ടാമ്പി ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു.
സി പി മുഹമ്മദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വസന്ത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി വാപ്പുട്ടി, ഇ കെ മുഹമ്മദ്കുട്ടി ഹാജി, ടി പി ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി എ സാജിത്, ജി സിനി, കെ സി മണികണ്ഠന്‍, കെ പി അജയന്‍, മുഷ്താഖ്, മോഹനസുന്ദരന്‍, ലതാകുമാരി, ഉസ്മാന്‍, കെ എസ് സീമ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ കെ അക്ബീര്‍, പി പി മൊയ്തീന്‍കുട്ടി, കെ ടി കുഞ്ഞിമുഹമ്മദ്, ആര്‍ രതീനാഥ് എന്നിവര്‍ സംസാരിച്ചു.