ബെംഗളൂരു സ്‌കൂളിലെ പീഡനം: പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Posted on: November 3, 2014 5:18 am | Last updated: November 2, 2014 at 11:19 pm

crimnalബെംഗളൂരു: ആറു വയസ്സുകാരി പീഡനത്തിനിരയായ സ്‌കൂളിന്റെ പ്രിന്‍സിപ്പലിനെയും മാനേജ്‌മെന്റ് ട്രസ്റ്റ് അംഗത്തേയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മാനേജ്‌മെന്റ് അംഗം പ്രമോദ് ആര്യ, പ്രിന്‍സിപ്പല്‍ വിജമതി എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഐ പി സി 188, 336 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ള മറ്റു സ്റ്റാഫംഗങ്ങളെ ചോദ്യം ചെയ്തിട്ടുമുണ്ട്. അറസ്റ്റ് ചെയ്തവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.