മഴ പെയ്തിട്ടും അനങ്ങിയില്ല; അത്ഭുതത്തോടെ അതിഥികള്‍

Posted on: November 2, 2014 11:30 pm | Last updated: November 2, 2014 at 11:30 pm

karnataka yathraമംഗളൂരു: സമ്മേളനത്തിന്റെ അച്ചടക്കം അതിഥികളെ അമ്പരപ്പിച്ചു. അത് മറച്ചു വെക്കാതെ അവര്‍ പ്രശംസ ചൊരിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം പുരോഗമിക്കുന്നതിനിടെയായിരുന്നു മഴ. പ്രസംഗം നിര്‍ത്തണോയെന്ന് പോലും മുഖ്യമന്ത്രി ചോദിച്ചു. തുടരാനായിരുന്നു സദസ്സിന്റെ ആവശ്യം. സദസ്സിലുള്ളവര്‍ ആരും അനങ്ങിയില്ല. ഈ അച്ചടക്കം എന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി തുറന്ന് പറഞ്ഞു. മഴയിലും ചോരാത്ത ആവേശം കണ്ട് വേദിയിലെ മറ്റുമന്ത്രിമാരും അത്ഭുതം കൂറി. സമ്മേളനത്തിന്റെ അച്ചടക്കത്തെക്കുറിച്ച് ഉഡുപ്പി പെജവാര മഠാധിപതി ശ്രീ ശ്രീ വിശേഷ്വ തീര്‍ത്ഥ സ്വാമിജിയും എടുത്ത് പറഞ്ഞു. നിസ്‌കരിക്കാന്‍ സമ്മേളനം നിര്‍ത്തിവെച്ചതും കനത്ത മഴയിലും സദസ്സിലിരുന്നതും വല്ലാതെ ആകര്‍ഷിച്ചെന്നും സ്വാമിജി പറഞ്ഞു.