Connect with us

Gulf

ദുബൈയില്‍ ഇലക്ട്രിക് ബസുകള്‍ താമസിയാതെ

Published

|

Last Updated

ദുബൈ: ഇലക്ട്രിക് ബസുകളുടെ പരിശീലന ഓട്ടം താമസിയാതെ തുടങ്ങുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു.
ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. റീചാര്‍ജബിള്‍ ബാറ്ററിയാണ് ബസില്‍ ഉപയോഗിക്കുക. 200 കിലോമീറ്റര്‍ വരെ ബസ് ഗതാഗതം ഇത് സാധ്യമാക്കും. അരമണിക്കൂര്‍ കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം ലഭിക്കും.
സുസ്ഥിര വികസനത്തിന് ഹരിത സമ്പദ്ഘടന എന്ന, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആശയം ഉയര്‍ത്തിപ്പിടിച്ചാണിത്. ഹരിത ഗൃഹവാതകം പുറന്തള്ളുന്നതിനെതിരെ വ്യാപക ബോധവത്കരണമാണ് നടക്കുന്നത്. ദുബൈ ഇക്കാര്യത്തില്‍ മാര്‍ഗദര്‍ശനമാണ്. ആര്‍ ടി എയാണ് മേഖലയില്‍ ആദ്യ ഹൈബ്രിഡ് വാഹനങ്ങള്‍ ഇറക്കിയത്.
ബസിന്റെ വേഗത, ബാറ്ററിയുടെ ശേഷി, അന്തരീക്ഷ വ്യതിയാനം തുടങ്ങിയവയൊക്കെ ഇടക്കിടെ വിലയിരുത്തലിന് വിധേയമാക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും.
ഈ വര്‍ഷം 32 ഊര്‍ജ സംരക്ഷണ പദ്ധതിയും എട്ട് ഹരിത സമ്പദ് പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ 1.7 കോടി ദിര്‍ഹം ലാഭിക്കാന്‍ കഴിയും. ദുബൈ മെട്രോ സ്റ്റേഷനുകളില്‍ വൈദ്യുതി വെള്ളം ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവന്നു. പലയിടങ്ങളിലും എല്‍ ഇ ഡി ബള്‍ബുകള്‍ സ്ഥാപിച്ചു.

 

Latest