കാന്തളത്ത് വീണ്ടും പുലിയിറങ്ങി

Posted on: November 2, 2014 12:59 am | Last updated: November 2, 2014 at 2:02 pm

വടക്കഞ്ചേരി: കാന്തളത്ത് വീണ്ടും പുലിയിറങ്ങി. നായെ കൊന്നു. വനംവകുപ്പ് കൂട് സ്ഥാപിച്ചു.
അയിലമുടി വനമേഖലയില്‍ നിന്നും കാന്തളം, വീഴ്‌ലി, മയിലാടും പരുത പ്രദേശങ്ങളിലാണ് നിരന്തരമായി പുലിശല്യമുള്ളത്. വെള്ളിയാഴ്ച രാത്രി വെള്ളരിമറ്റത്തില്‍ ഷാജിയുടെ വളര്‍ത്ത് നായെയും ശനിയാഴ്ച പുലര്‍ച്ചെ വീഴ്‌ലി പുളിയക്കല്‍ ചിറകണ്ണന്റെ വീട്ടിലെ വളര്‍ത്ത് നായെയും പുലി അക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. വനംവകുപ്പില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവഴിയാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധന നടത്തി.
തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ കൂട് സ്ഥാപിക്കുകയായിരുന്നു.