ബാര്‍ കോഴ: വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

Posted on: November 2, 2014 10:47 am | Last updated: November 3, 2014 at 12:33 am

chennithala

തൃശൂര്‍: ധനമന്ത്രി കെ എം മാണിക്ക് ബാര്‍ ഉടമകള്‍ കോഴ നല്‍കിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോഴ വിവാദവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താനാണ് സര്‍ക്കാറിന്റെ തീരുമാനമെന്ന് ചെന്നിത്തല അറിയിച്ചു.
പ്രതിപക്ഷ നേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ കത്ത് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നു. മാണിക്കെതിരെ പ്രതാപന്‍ നടത്തിയ പ്രസ്താവന ശരിയായില്ല. പ്രതാപന്‍ സ്വയം ഒറ്റപ്പെടാന്‍ ശ്രമിക്കരുത്. സര്‍ക്കാറും പാര്‍ട്ടിയും ഉണ്ടെന്ന കാര്യം പ്രതാപന്‍ മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
ബാര്‍കോഴക്കേസില്‍ അന്വേഷണമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചത്.

ALSO READ  ഇത് കേരള മോചനയാത്ര