മാണിക്കെതിരായ ആരോപണം ഒറ്റക്കെട്ടായി നേരിടുമെന്ന് കേരള കോണ്‍ഗ്രസ് (എം)

Posted on: November 1, 2014 6:25 pm | Last updated: November 1, 2014 at 6:25 pm

k m maniകോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി കോഴ വാങ്ങിയെന്ന ആരോപണത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് മന്ത്രി പി ജെ ജോസഫ്. കേരള കോണ്‍ഗ്രസ് ഉന്നതാധികാര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തിയ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന പി സി ജോര്‍ജ്ജിന്റെ അഭിപ്രായം പാര്‍ട്ടിയുടേതല്ലെന്ന് നേതാക്കള്‍ പറഞ്ഞു.

മദ്യനയത്തില്‍ താന്‍ സ്വീകരിച്ച ശക്തമായ നിലപാടാണ് ബാറുടമകളെ ചൊടിപ്പിച്ചതെന്ന് കെ എം മാണി പറഞ്ഞു. ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നും കെ എം മാണി പറഞ്ഞു.