Connect with us

Kerala

ബാര്‍ കോഴ: ആശ്ചര്യമില്ലെന്ന് പിണറായി; മാണി മാറി നില്‍ക്കണമെന്ന് പന്ന്യന്‍

Published

|

Last Updated

തിരുവനന്തപുരം: മാണിക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ആശ്ചര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയര്‍ന്നുവരികയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ആരോപണം ഉയര്‍ന്നതിന്റെ നേട്ടം ഉമ്മന്‍ചാണ്ടിക്കാണ്. സര്‍ക്കാര്‍ നാടിനെ കൊള്ളയടിക്കുകയാണെന്നും പിണറായി പറഞ്ഞു.
യുഡിഎഫിലെ മറ്റു നേതാക്കളോടുള്ള സമീപനം തന്നെയാണ് മാണിയോടുമുള്ളത്. ബിജു രമേശിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഉമ്മന്‍ചാണ്ടിയുടേയും കെ ബാബുവിന്റേയും പങ്ക് അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
മാണി മന്ത്രിസ്ഥാനത്ത് തുടരരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മാണിക്കെതിരായ ആരോപണം സിറ്റിങ് ജഡ്ജി അന്വേഷിക്കണം. കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു.