നമ്പര്‍ പ്ലേറ്റില്ലാത്ത ഇന്നോവയില്‍ യാത്ര; മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: November 1, 2014 12:16 pm | Last updated: November 1, 2014 at 12:16 pm

വടകര: നമ്പര്‍ പ്ലേറ്റില്ലാതെ ‘ഫോര്‍ രജിസ്‌ട്രേഷന്‍’ സ്റ്റിക്കറൊട്ടിച്ച ഇന്നോവ കാറില്‍ സഞ്ചരിക്കുകയായിരുന്നവര്‍ അറസ്റ്റില്‍. നിരവധി കേസുകളിലെ പ്രതികളുമാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
2008ല്‍ രജിസ്റ്റര്‍ ചെയ്ത ഇന്നോവ കാറാണ് ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കറൊട്ടിച്ച് ഓടുന്നതിനിടയില്‍ വടകരയില്‍ എ എസ് പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് പിടികൂടിയത്. നാദാപുരം ചെക്യാട് കൊയമ്പ്രംപാലം സ്വദേശികളായ തുണ്ടിയില്‍ സുബൈര്‍ (21) തയ്യുള്ളതില്‍ ഹാരിസ് (20), കുന്നുമ്മല്‍ താഹബ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹാരിസിന്റെ സഹോദരന്‍ റഹീമിന്റെ ഭാര്യ മൈമൂനത്തിന്റെതാണ് കാര്‍. നരിക്കാട്ടേരി ബോംബ് സ്‌ഫോടന കേസിലെ പ്രതിയാണ് സുബൈര്‍. കൊയമ്പ്രം പാലം സംഘര്‍ഷ മുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ് മൂവരുമെന്ന് പോലീസ് പറഞ്ഞു. കാറില്‍ നിന്ന് മൂന്ന് സെറ്റ് നമ്പര്‍ പ്ലേറ്റും പോലീസ് കണ്ടെടുത്തു.