Connect with us

Techno

വാട്‌സ്ആപ്പിലൂടെ ഇനി വാര്‍ത്തകള്‍ വായനക്കാരിലേക്ക്

Published

|

Last Updated

വേങ്ങര: സുഹൃത്തുകളെ തേടാനും സന്ദശങ്ങള്‍ കൈമാറാനും ന്യൂജെന്‍ ലൈഫില്‍ ഒഴിച്ചുകൂടാനാവാതെയായി മാറിയ വാട്‌സ് ആപ്പിന് വാര്‍ത്തയുടെ പുതിയ മുഖം നല്‍കുകയാണ് മലപ്പുറം ഊരകം കോട്ടുമല സ്വദേശി പരവക്കല്‍ അബ്ദുള്‍ നാസര്‍.
വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറുന്ന ഈ സംരംഭത്തിന് “വാട്‌സ് ആപ്പ് ന്യൂസ് വയര്‍”എന്നാണ് പേര് നല്‍കീട്ടുള്ളത്. ഒരോ ദിവസവും ലോകത്ത് നടക്കുന്ന പ്രധാന വാര്‍ത്തകള്‍, പ്രാദേശിക വാര്‍ത്തകള്‍ എന്നിവ മൊബെല്‍ ഫോണുകളിലേക്ക് വാട്‌സ്ആപ്പ് വഴി ലഭിക്കും.ന്യൂസ് ബ്രോഡ് കാസ്റ്റിംഗിനായി പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് വാര്‍ത്തകള്‍ അയക്കുന്നത്. അങ്കമാലി ഡീപ്പോള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ മള്‍ട്ടീമീഡിയ, ജേണലിസം വിദ്യാര്‍ഥിയാണ് നാസര്‍. മൊബെല്‍ ഫോണില്‍ മലയാളം വാര്‍ത്തകള്‍ ലഭിക്കുന്ന ആപഌക്കേഷനുകള്‍ സുലഭമാണെങ്കിലും ആപ്പിലൂടെ ഇത്തരം സംവിധാനം ആദ്യമാണെന്ന് നാസര്‍ അവകാശപ്പെടുന്നു.വാട്‌സ് ആപ്പുള്ള മൊബൈല്‍ വ്യാപകമായതോടെയാണ് ഇങ്ങനെ ഒരാശയം ഉദിച്ചത്. വാര്‍ത്തകള്‍ അധികവും വീഡിയോസായാണ് അയക്കുന്നത്.ലോകത്തെ ന്യൂസ് ചാനലുകളേയും, ഓണ്‍ലൈന്‍ വാര്‍ത്തകളെയും ആശ്രയിച്ച് ആരംഭിച്ച ഈ പദ്ധതിയില്‍ രാവിലെ ആറ് മണിക്ക് മുമ്പായി അന്നത്തെ വാര്‍ത്തകള്‍ ഫോണിലെത്തും. പിന്നീട് ബ്രേക്കിംഗ് ന്യൂസുകള്‍ക്കനുസരിച്ച് ദിവസത്തില്‍ 4 തവണ അപ്‌ഡേറ്റ ന്യൂസ് വെയര്‍ നല്‍കും. സ്വന്തം. വാഡ്‌സ് ആപ്പിലൂടെ മാത്രം വാര്‍ത്തകള്‍ അയക്കുന്ന ഈ സംവിധാനത്തെ ഒരു സ്മാര്‍ഡ് ഫോണ്‍ ചാനലാക്കാനുള്ള പദ്ധതിയും നാസറിനുണ്ട്. ഊരകം കോട്ടുമലയിലെ പരവക്കല്‍ മുഹമ്മദ്,റംലത്ത് ദമ്പതികളുടെ മകനാണ് നാസര്‍. മൊബി ന്യൂസ് വെയറിന്റെ ലോഞ്ചിങ്ങ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തിരുവന്തപ്പുരത്ത് നടന്ന ചടങ്ങില്‍ നിര്‍വഹിച്ചിരുന്നു.