Connect with us

Malappuram

രാധാ വധം: ഒന്നാംഘട്ട വിചാരണ പൂര്‍ത്തിയായി

Published

|

Last Updated

മഞ്ചേരി: നിലമ്പൂര്‍ ചിറക്കല്‍ രാധാ വധക്കേസില്‍ ഒന്നാം ഘട്ട സാക്ഷി വിസ്താരം പൂര്‍ത്തിയായി. അന്വേഷണ ഉദ്യോഗസ്ഥരുടെ വിചാരണ ഇന്നലെ ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ നിലമ്പൂര്‍ എസ് ഐ സുനില്‍ പുളിക്കലിന്റെ മുഖ്യ വിസ്താരവും ക്രോസ് വിസ്താരവും ഇന്നലെ നടന്നു.
സി ഐ എ പി ചന്ദ്രന്‍, പെരിന്തല്‍മണ്ണ ഡി വൈ എസ് പി. കെ പി വിജയകുമാര്‍, ക്രൈം ബ്രാഞ്ച് എ സി പി ശശിധരന്‍, എടക്കര എസ് ഐ ജ്യോതീന്ദ്രകുമാര്‍ എന്നിവരെ മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി എസ് ശശികുമാര്‍ മുമ്പാകെ ഇന്ന് വിസ്തരിക്കും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജി മാത്യു, ഒന്നാം പ്രതി ബി കെ ബിജുനായര്‍ക്കു വേണ്ടി അഭിഭാഷകരായ കെ ആര്‍ ഷൈന്‍, ആശാ ഷൈന്‍, രണ്ടാം പ്രതി ശംസുദ്ദീനു വേണ്ടി അഡ്വ. പി കെ വര്‍ഗീസ് എന്നിവരും ഹാജരായി.
രാധയുടെ ഫോണില്‍ അവസാനമായി വന്നത് വിദേശത്ത് നിന്നുള്ള രണ്ട് കോളുകളാണെന്ന് എസ് ഐ സുനില്‍ പുളിക്കല്‍ മൊഴി നല്‍കി. എന്നാല്‍ ഈ മ്പര്‍ സൈബര്‍ സെല്ലിന് കൈമാറിയെങ്കിലും ആരാണ് വിളിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
മൃതദേഹത്തിന്റെ രഹസ്യഭാഗങ്ങള്‍ താന്‍ പരിശോധിച്ചുവെന്നും എന്നാല്‍ ഇത് പരിശോധിക്കുന്നതില്‍ നിന്ന് വനിതാ സി പി ഒ റസീനയെ താന്‍ വിലക്കിയെന്നും എസ് ഐ സുനില്‍ പുളിക്കല്‍ മൊഴി നല്‍കി.