മുരളി വധം: ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Posted on: October 29, 2014 9:54 am | Last updated: October 30, 2014 at 12:46 am

murali murder-ksdകാസര്‍കോട്: കുമ്പളയില്‍ സിപിഎം പ്രവര്‍ത്തകന്‍ മുരളിയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശി മിഥുനെയാണ് അറസ്റ്റ് ചെയതത്. മുഖ്യപ്രതി ശരത്തടക്കമുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
തിങ്കളാഴ്ച വൈകീട്ടായിരുന്നു മുരളിയെ കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ നാലംഗ സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.