Connect with us

First Gear

മഹീന്ദ്ര ഥാര്‍ ലിമിറ്റഡ് എഡിഷന്‍

Published

|

Last Updated

mhindra tharഓഫ് റോഡ് പ്രേമികളുടെയും ഹൈറേഞ്ചുകാരുടെയും ഇഷ്ടവാഹനമായ മഹീന്ദ്ര ഥാറിന്റെ ലിമിറ്റഡ് എഡിഷന്‍ വരുന്നു. ജാവാ ബ്രൗണ്‍ നിറത്തില്‍ അഡ്വഞ്ചര്‍ എഡിഷന്‍ ആകെ 30 എണ്ണമാണ് വില്‍പ്പനക്കുള്ളത്. ഭൂപടവും കോമ്പസും അടങ്ങുന്ന ഗ്രാഫിക്‌സ്, ഹെഡ് ടെയ്ല്‍ ലാമ്പ് പ്രൊട്ടക്ടര്‍ , എന്നിവ ഥാര്‍ അഡ്വഞ്ചര്‍ എഡിഷനെ പുറം കാഴ്ചയില്‍ ആകര്‍ഷകമാക്കുന്നു. ഓറഞ്ച് നിറത്തിലുള്ള പൈപ്പിങ്ങുള്ള ബ്ലാക്ക് സീറ്റുകള്‍, പുതിയ സെന്റര്‍ കണ്‍സോള്‍, ഫ്‌ളോര്‍ മാറ്റുകള്‍ എന്നിവ ഇന്റീരിയരിലെ പ്രത്യേകതകളാണ്.

എഞ്ചിനില്‍ മാറ്റമില്ല. 105 ബി എച്ച് പി 247 എന്‍ എം ശേഷിയുള്ള സി ആര്‍ ഡി ഇ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഥാറിന്. അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സാണ്. നാല് വീല്‍ ഡ്രൈവുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 200 മി മീ.

ഥാര്‍ അഡ്വഞ്ചര്‍ എഡിഷന്റെ വില പ്രഖ്യാപിച്ചിട്ടില്ല. സാധാരണ നാല് വീല്‍ ഡ്രൈവ് മോഡലിന് 7.45 ലക്ഷം രൂപയാണ് വില . ഇതിനെക്കാള്‍ 40,000 രൂപ അധികം പ്രതീക്ഷിക്കാം പരിമിതകാലപതിപ്പിന്.