Connect with us

National

കേരള തീരത്ത് ഭീഷണി ഉയര്‍ത്തി അറബിക്കടലില്‍ നിലോഫര്‍ ചുഴലി

Published

|

Last Updated

ന്യൂഡല്‍ഹി: ആന്ധ്രാ തീരത്ത് നാശം വിതച്ച ഹുദ് ഹുദ് ചുഴലിക്കാറ്റിന് ശേഷം വീണ്ടും ഇന്ത്യന്‍ തീരങ്ങള്‍ക്ക് ഭീഷണിയായി നിലോഫര്‍ ചുഴലിക്കാറ്റ്. അറബിക്കടലില്‍ രൂപം കൊണ്ട നിലോഫര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കാണ് നിലോഫര്‍ ഏറെ ഭീഷണി ഉയര്‍ത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കേരളത്തെ ബാധിക്കില്ലെങ്കിലും കേരളത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളാ തീരത്തോട് ചേര്‍ന്ന് പോകുന്ന കപ്പലുകള്‍ക്കും അറബിക്കടലിനു മുകളിലൂടെ പോകുന്ന വിമാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കാനാണ് കേരളത്തിന് നിര്‍ദേശം ലഭിച്ചത്. കേരള തീരത്തു രൂപമെടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തുലാവര്‍ഷം ശക്തമായി പെയ്യാനിടയാക്കിയ ന്യൂനമര്‍ദമാണ് നിലോഫര്‍ ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്. കടലിനുമീതെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ചുഴലി ബുധനാഴ്ചയോടെ കറാച്ചി തീരത്തിനും ഗുജറാത്തി തീരത്തിനും ഇടയിലൂടെ കരയിലേക്ക് കയറുമെന്നാണ് കരുതുന്നത്. 145 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനൊപ്പം കനത്ത മഴയും ഉണ്ടാകും. പാകിസ്ഥാനും കാറ്റിനെതിരെ മുന്‍കരുതലുകള്‍ എടുത്തു തുടങ്ങിയിട്ടുണ്ട്.

---- facebook comment plugin here -----

Latest