Connect with us

Kasargod

രണ്ടാംഘട്ട കര്‍മപദ്ധതികള്‍ക്ക് പരപ്പയില്‍ തുടക്കമായി

Published

|

Last Updated

പരപ്പ: സമര്‍പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക രണ്ടാംഘട്ട കര്‍മപദ്ധതികള്‍ക്ക് പരപ്പ സോണില്‍ തുടക്കമായി.
രണ്ടാംഘട്ട പദ്ധതി പഠനം ലക്ഷ്യംവെച്ച് സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് അസംബ്ലി ക്ലായിക്കോട് സുന്നി സെന്ററില്‍ സോണ്‍ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി ഉദ്ഘാടനം ചെയ്തു. സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കു പുറമെ സര്‍ക്കിള്‍, യൂനിറ്റ് ഇ സി ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു.
ഡി ആര്‍ ജി അംഗം അബ്ദുറഹ്മാന്‍ മദനി പടന്ന, അശ്‌റഫ് സുഹ്‌രി, എല്‍ കെ അബ്ദുല്ല, എസ് എസ്എഫ് ഡിവിഷന്‍ പ്രസിഡന്റ് റാശിദ് ഹിമമി ബങ്കളം, സെക്രട്ടറി ശിഹാബ് പാണത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശിഹാബുദ്ദീന്‍ അഹ്‌സനി സ്വാഗതം പറഞ്ഞു.

 

---- facebook comment plugin here -----

Latest