Connect with us

Kozhikode

ടി എന്‍ പ്രതാപന്‍ എം എല്‍ എ യെ പുരസ്‌കാരം നല്‍കി ആദരിക്കും

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ കലാ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങൡ വളരെ സജീവമായ ഇടപെടലുകള്‍ നടത്തി കൊണ്ടിരിക്കുന്ന ടി എന്‍ പ്രതാപന്‍ എം എല്‍ എ യെ കേരള മാപ്പിളകലാഅക്കാദമി ഇശല്‍രത്‌നം പുരസ്‌കാരം നല്‍കി ആദരിക്കുന്നു.
500001 രൂപയും ഫലകവും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. ഡിസംബര്‍ രണ്ടാംവാരത്തില്‍ തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.
ചടങ്ങില്‍ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ബക്രീദ് ദിനാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടു നിന്ന ദേശീയ മാപ്പിള കലോത്സവം തൃപ്പയാര്‍ തളിക്കുളം സ്‌നേഹതീരത്ത് നടത്തുക വഴി ഭാരതസംസ്‌കാരത്തിന് മാപ്പിള സംസ്‌കൃതി നല്‍കി സംഭാവനകളെ ആഘോഷിക്കാന്‍ അവസരം ഒരുക്കുകയും കൂടാതെ മാപ്പിള കലാ പ്രസ്ഥാനത്തിന് ചരിത്രപരമായ അംഗീകാരം നേടികൊടുക്കുകയും ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരംനല്‍കുന്നതെന്ന് മാപ്പിള കലാഅക്കാദമി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ കെ അബ്ദുറഹ്മാന്‍, തല്‌ശ്ശേരി കെ റഫീഖ്, സജീവ് മാണിയത്ത്, കെ കെ അബ്ദുള്‍ സാലാം, ശോഭാഗോപാലകൃഷ്ണന്‍, ജിഹാസ് വലപ്പാട് പങ്കെടുത്തു