ആന്ധ്രയില്‍ പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; മരണം 17 ആയി

Posted on: October 21, 2014 9:39 am | Last updated: October 22, 2014 at 4:43 pm

Kakinada_fire_cracker_factory_ഹൈദരാബാദ്: ആന്ധ്രയില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 17 ആയി. മരിച്ചവരില്‍ 14 പേര്‍ സ്ത്രീകളാണ്. ഇന്നലെ രാത്രിയോടെയാണ് അപകടം. വിശാഖപട്ടണത്ത് നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള കാകിനാദയിലാണ് അപകടം.

സ്‌ഫോടന സമയത്ത് പടക്കനിരര്‍മ്മാണ ശാലയില്‍ 30 പേരുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.ദീപാവലിയോടനുബന്ധിച്ചുള്ള പടക്കനിര്‍മ്മാണത്തിലായിരുന്നു ഇവര്‍. അപകടത്തെത്തുടര്‍ന്ന് രണ്ട് പേരെ കാണാതായതായി പൊലീസ് പറഞ്ഞു. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. കഴിഞ്ഞ പത്ത് വര്‍ഷമായി ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്നതാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചു.