Connect with us

Malappuram

കേരളീയ പണ്ഡിതര്‍ക്ക് ബാപ്പു മുസ്‌ലിയാര്‍ എന്നും വഴികാട്ടി: പൊന്‍മള

Published

|

Last Updated

തിരൂരങ്ങാടി: തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ കേരളീയ പണ്ഡിതന്‍മാര്‍ക്ക് ഏത് രംഗത്തും വഴികാട്ടിയായിരുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. സമസ്ത മലപ്പുറം ജില്ലാകമ്മിറ്റി തിരൂരങ്ങാടിയില്‍ സംഘടിപ്പിച്ച ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദീനി വിജ്ഞാനത്തിന്റെ ഏതെങ്കിലും പ്രത്യേക വിഷയത്തിലെന്നല്ല; എല്ലാ വിഷയത്തിലും ബാപ്പു മുസ്‌ലിയാര്‍ തികഞ്ഞ പണ്ഡിതനായിരുന്നു. ഫിഖ്ഹ്, ഹദീസ്, ഗോള ശാസ്ത്രം, തര്‍ക്ക ശാസ്ത്രം, തസ്വവുഫ്, സാഹിത്യം തുടങ്ങിയ ഏത് മേഖല പരിശോധിച്ചാലും അദ്ദേഹത്തിന്റെ കഴിവ് അതുല്യമായിരുന്നു. പഴയ കാലത്ത് തിരൂരങ്ങാടി ഭാഗത്ത് വഹാബികള്‍ക്കെതിരെ പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ തേരോട്ടം നടത്തിയപ്പോള്‍ വഹാബികളുടെ പൊള്ളവാദങ്ങള്‍ക്കെതിരെ കിതാബിന്റെ ഉദ്ധരണികള്‍ തയ്യാറാക്കുന്നതില്‍ ഉസ്താദ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. സ്റ്റേജുകളിലും പ്രഭാഷണങ്ങളിലും കാണാറില്ലെങ്കിലും ഇന്ന് സ്റ്റേജുകളില്‍ പ്രശോഭിച്ചു നില്‍ക്കുന്ന എല്ലാ പണ്ഡിതന്‍മാര്‍ക്കും ബാപ്പു മുസ്‌ലിയാരോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.