Connect with us

Malappuram

ജില്ലാ ബധിര മൂക കായിക മത്സരം: മാലാപറമ്പ് അസീസിയ്യ ജേതാക്കള്‍

Published

|

Last Updated

കോട്ടക്കല്‍: ജില്ലാ ബധിര മൂക കായിക മത്സരത്തില്‍ അസീസിയ്യ സ്‌കൂള്‍ മാലാപറമ്പിന് 169 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. 97പോയിന്റുള്ള ബഡ്‌സ് നിലമ്പൂരിനാണ് രണ്ടാം സ്ഥാനം. 63 പോയന്റുമായി വാഴക്കാട് കാരുണ്യ ഭവന്‍ മൂന്നാം സ്ഥാനം നേടി. ക്ലബ്ബുകളുടെ ഇനത്തില്‍ എബിലിറ്റി ഹിയറിംഗ് എംബവര്‍ പുളിക്കലാണ് ഒന്നാം സ്ഥാനത്ത്. വി വണ്‍ മഞ്ചേരി, യംഗ് ചാലഞ്ചേഴ്‌സ് പരപ്പനങ്ങാടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍രായി. കോഴിച്ചെന എം എസ് പി മൈതാനിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജില്ലയിലെ ആറ് സ്‌കൂളുകളിലേയും ആറ് ക്ലബ്ബുകളുടെയും പ്രതിനിധികളാണ് മത്സരിച്ചത്. മഅ്ദിന്‍ സ്‌പെഷല്‍ സ്‌കൂള്‍, ഇന്‍ഫോറഡ് സ്‌കൂള്‍ കൊടക്കാട്, എബിലിറ്റി ഹിയറിംഗ് എംബവര്‍ പുളിക്കല്‍, ബഡ്‌സ് നിലമ്പൂര്‍, കാരുണ്യാഭവന്‍ വാഴക്കാട്, ഫ്രന്‍സ് പെരിന്തല്‍മണ്ണ, റിക്രിയേഷന്‍ ക്ലബ്ബ് അരീക്കോട്, വി വണ്‍ ആര്‍ട്‌സ് മഞ്ചേരി, യംഗ് ചാലഞ്ചേഴ്‌സ് പരപ്പനങ്ങാടി, ഫിലക്‌സ് നിലമ്പൂര്‍, ഹെലന്‍കെല്ലര്‍ കോട്ടക്കല്‍ എന്നീ ടീമുകളാണ് വിവിധ മത്സരത്തില്‍ മാറ്റുരച്ചത്. മുന്‍ഫുട്‌ബോള്‍ താരം മലപ്പുറം എസ് ഐ. ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ മാസ്റ്റര്‍, അബ്ദുല്‍ കഫീല്‍, കരീം മാസ്റ്റര്‍ പ്രസംഗിച്ചു. ജില്ലാ ബധിര അസോസിയേഷന്‍ കണ്‍വീനര്‍ എന്‍ മൂസ അധ്യക്ഷത വഹിച്ചു.

Latest