Connect with us

Gulf

'സ്മാര്‍ട് ഡ്രോണ്‍ ഫോര്‍ സ്മാര്‍ട് സിറ്റീസ്' പരീക്ഷണം നടത്തി

Published

|

Last Updated

ദുബൈ: വാണിജ്യാവശ്യങ്ങള്‍ക്ക് ചെറുകിട ഡ്രോണുകള്‍ ഉപയോഗിക്കുന്ന പദ്ധതിയായ സ്മാര്‍ട്ട് ഡ്രോണ്‍ ഫോര്‍ സ്മാര്‍ട്ട് സിറ്റീസിന് ദുബൈയില്‍ തുടക്കമായി. ദുബൈ പോലുള്ള സ്മാര്‍ട്ട് സിറ്റികള്‍ക്കും ഇത്തരം ഒരു സംവിധാനം വാണിജ്യ രംഗത്ത് പ്രാപ്യമായിരിക്കയാണെന്ന് ഇന്നലെ നടത്തിയ പരീക്ഷണ പരിപാടിയില്‍ സംസാരിക്കവേ പദ്ധതിയില്‍ പങ്കാളികളായ ഗ്ലോബല്‍ ക്യാപിറ്റല്‍ പാര്‍ട്ട്‌ണേഴ്‌സ് എം ഡി സമീര്‍ ലഖാനി അഭിപ്രായപ്പെട്ടു. ഇന്നലെ വോള്‍ഡ്രോഫ് ആസ്റ്റോറിയ ഹോട്ടലിലായിരുന്നു പരിപാടിയുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്. ലോകപ്രശസ്ത ഡ്രോണ്‍ എക്‌സ്‌പേര്‍ട്ടായ സമി കാംകറായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കും പദ്ധതിയില്‍ പങ്കാളികളായവര്‍ക്കും മുമ്പില്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായുള്ള ഡ്രോണിന്റെ പരീക്ഷണ പറക്കലിന് നേതൃത്വം നല്‍കിയത്. തറയില്‍ നിന്ന് പറന്നുയര്‍ന്ന ഡ്രോണ്‍ പത്തു മിനുട്ടോളം ആകാശത്തില്‍ ചുറ്റിക്കറങ്ങിയ ശേഷം വീണ്ടും പറന്നുയര്‍ന്നിടത്ത് തിരിച്ചെത്തി. പരീക്ഷണ പറക്കലിന്റെ മുന്നോടിയായി രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഇതുമായി ബന്ധപ്പെട്ട് ശില്‍പശാലയും പാം ജുമൈറയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയയില്‍ സംഘടിപ്പിച്ചിരുന്നു.
നിത്യജീവിതത്തിന്റെ ഭാഗമായി ഡ്രോണുകള്‍ മാറിക്കൊണ്ടിരിക്കയാണെന്ന് ശില്‍പശാല നയിക്കവെ സമി കാംകറായി വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാണിജ്യ-വ്യവസായ ആവശ്യങ്ങള്‍ക്കും ഡ്രോണുകള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചിരിക്കുന്നു. വരുംകാലങ്ങളില്‍ വന്‍സാധ്യതയാണ് ഡ്രോണുകള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

Latest