Connect with us

Gulf

വിമാനത്താവളത്തില്‍ മൂന്നു മാസങ്ങള്‍ക്കിടയില്‍ രണ്ടു കോടി യാത്രക്കാരെത്തുമെന്ന്

Published

|

Last Updated

ദുബൈ: 2014ന്റെ അവസാന മൂന്നു മാസങ്ങള്‍ക്കിടയില്‍ രണ്ടു കോടി യാത്രക്കാര്‍ ദുബൈ വിമാനത്താവളത്തില്‍ എത്തുമെന്ന് ഡനാട്ട അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നു മാസങ്ങള്‍ക്കിടയിലാണ് യാത്രക്കാരെ പ്രതീക്ഷിക്കുന്നത്. എല്ലാ വര്‍ഷവും വിമാനത്താവളത്തില്‍ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്ന കാലമാണ് ഈ മൂന്നു മാസങ്ങള്‍. ഈ വര്‍ഷം ഒക്ടോബറില്‍ ബലിപെരുന്നാള്‍ വന്നതും വരാനിരിക്കുന്ന ക്രിസ്മസും നവവത്സരവുമെല്ലാം തിരക്കിന് ആക്കം കൂട്ടുന്ന കാലങ്ങളാണ്.
അടുത്ത രണ്ട് ആഘോഷ കാലങ്ങളായ ക്രിസ്തുമസിനും നവവത്സരത്തിനും കൂടുതല്‍ യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് കമ്പനിയായ ഡനാട്ടയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ കോണ്‍വെ വ്യക്തമാക്കി. വര്‍ഷത്തിന്റെ അവസാനത്തില്‍ 95,000 വിമാനങ്ങളാവും ഇവിടെ ഇറങ്ങുകയും പൊങ്ങുകയും ചെയ്യുക.
ബലിപെരുന്നാളിന്റെ അവധിയുമായി ബന്ധപ്പെട്ട് ഈ മാസം 10 വരെ 9,00,350 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 5,124 വിമാനങ്ങളാവും സര്‍വീസ് നടത്തുക. ഓരോ ആഴ്ചയിലും 20 വിമാനങ്ങള്‍ അധികമായി ഉപയോഗിക്കേണ്ടി വരും.
റണ്‍വേയുടെ അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട് സെപ്തംബറില്‍ കുറേ സര്‍വീസുകള്‍ തിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വന്നത്് ആ ഘട്ടത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാവാന്‍ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ 66 ലക്ഷം യാത്രക്കാരായിരുന്നു ദുബൈ വിമാനത്താവളം ഉപയോഗിച്ചതെന്നും ജോണ്‍ പറഞ്ഞു.