Connect with us

First Gear

മേഴ്‌സിഡസ് ജി എല്‍ എ ക്ലാസ് എസ് യു വി ഇന്ത്യയില്‍

Published

|

Last Updated

g l a classആഢംബര കാര്‍ ശ്രേണിയില്‍ പുതിയ മല്‍സരമുഖം തുറന്ന് മേഴ്‌സിഡസ് ജി എല്‍ എ ക്ലാസ് എസ് യു വി ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ എസ് യു വിയുടെ അടിസ്ഥാന മോഡലിന് 32.75 ലക്ഷം രൂപ മുതലാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഫ്രണ്ട് വീല്‍ ഡ്രൈവുള്ള എ ക്ലാസ് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ജി എല്‍ എ ക്ലാസും നിര്‍മിച്ചിരിക്കുന്നത്. ഇന്റീരിയര്‍ ഘടനയും എ ക്ലാസിന്റേതിന് സമാനമാണ്.

ജി എല്‍ എ ക്ലാസിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ജി എല്‍ എ 200ന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് 181 ബി എച്ച് പി-300 എന്‍ എം ആണ് ശേഷി. മണിക്കൂറില്‍ 100 കി മീ 7.6 സെക്കന്റ് മതി. പരമാവധി വേഗം മണിക്കൂറില്‍ 225 കി മീ ആണ്. മൈലേജ് 13.70 കി മീ/ ലിറ്റര്‍ ആണ്.

ജി എല്‍ എ 200 സി ഡി ഐയുടെ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 135 ബി എച്ച് പി-300 എന്‍ എം ആണ് ശേഷി. മണിക്കൂറില്‍ 205 കി മീ ആണ് ഡീസല്‍ വകഭേദത്തിന്റെ പരമാവധി വേഗം. മണിക്കൂറില്‍ 100 കി മീ വേഗമെടുക്കാന്‍ വേണ്ടത് 9.9 സെക്കന്റ് ആണ്.

ഇരു മോഡലുകള്‍ക്കും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്. ഏഴ് എയര്‍ബാഗുകള്‍, എ ബി എസ്, ആന്റി സ്‌കിഡ് റെഗുലേഷന്‍ ( എ എസ് ആര്‍ ), ബ്രേക്ക് അസിസ്റ്റ് സിസ്റ്റം ( ബി എ എസ് ) എന്നവയാണ് പുതിയ എസ് യു വിയിലെ പ്രധാന സുരക്ഷാസംവിധാനങ്ങള്‍.

പെട്രോളിന് ഒന്നും ഡീസലില്‍ രണ്ടും വകഭേദങ്ങള്‍ ജി എല്‍ എ ക്ലാസിനുണ്ട്. പനോരമിക് സണ്‍റൂഫ്, സാറ്റലൈറ്റ് നാവിഗേഷന്‍, റിയര്‍ വ്യൂ ക്യാമറ, ബൈ സീനോണ്‍ ഹെഡ്‌ലാംപുകള്‍, ടയര്‍ പ്രഷര്‍ സെന്‍സേഴ്‌സ്, ഹാര്‍മന്‍ കാര്‍ഡന്‍ മ്യൂസിക് സിസ്റ്റം തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.