Connect with us

Gulf

വ്യാപാര സ്ഥാപനങ്ങളില്‍ വില നിലവാര പട്ടിക പ്രദര്‍ശിപ്പിക്കണം

Published

|

Last Updated

അബുദാബി: ഈ വര്‍ഷം അവസാനത്തോടെ യു എ ഇയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വില നിലവാര പട്ടിക സ്ഥാപിക്കണമെന്ന് സാമ്പത്തിക മന്ത്രാലയം. ഇലക്‌ട്രോണിക് ബോര്‍ഡാണ് സ്ഥാപിക്കേണ്ടത്. അടുത്ത വര്‍ഷം നടപ്പാക്കണം. ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു. പല സ്ഥാപനങ്ങളിലും ഉല്‍പന്നങ്ങള്‍ക്ക് വ്യത്യസ്ത വില ഈടാക്കുന്നതായും ഇതു പലപ്പോഴും ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നഷ്ടത്തിന് കാരണമാവുന്നത് കണക്കിലെടുത്താണ് അധികതരുടെ നടപടി.

Latest