Connect with us

Malappuram

വൈദ്യുതി ഉപഭോഗം കുറച്ചാല്‍ ചാര്‍ജ് കുറക്കുമെന്ന് ആര്യാടന്‍

Published

|

Last Updated

വേങ്ങര: സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം കുറച്ചാല്‍ വൈദ്യുതി ചാര്‍ജ് കുറക്കാനാകുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഊരകത്ത് പുതുതായി അനുവദിച്ച ഇലക്ട്രിക് സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉത്പാദനത്തിനേക്കാള്‍ വളരെ കൂടുതലായതാണ് സാമ്പത്തിക ബാധ്യത കാരണം. വേങ്ങര ആസ്ഥാനമായി പുതിയ സബ്ഡിവിഷന്‍ ഓഫീസ് അനുവദിക്കുമെന്നും പുതുതായി ആരംഭിച്ച ഊരകം ഓഫീസിലേക്ക് ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങില്‍ സുലൈഖ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ അസ്‌ലു, കെ പി ഹസീന ഫസല്‍, സഫ്രീന അഷ്‌റഫ്, പി പി സഫീര്‍ബാബു, പി എ ചെറീത്, മുഹമ്മദലി റാവുത്തര്‍, ഒ അശോകന്‍, പി ഹവ്വാഉമ്മ, ഒ കെ ചെറീത്, ടി നാരായണന്‍, പി പി ഹസന്‍, തിരൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം വി ജോസ് പ്രസംഗിച്ചു.