Connect with us

Thrissur

അനധികൃത മദ്യവില്‍പ്പന്യൂഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: ബീവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി അനധികൃതമായി മദ്യവില്‍പ്പന നടത്തിയ മണ്ണുത്തി മുല്ലക്കര സ്വദേശി പോന്നൂര്‍ വീട്ടില്‍ ബെന്നി(43)യെ മണ്ണുത്തി പോലീസ് അറസ്റ്റു ചെയ്തു. 18 കുപ്പി മദ്യം സഹിതമാണ് മണ്ണുത്തി പോലീസ് പിടികൂടിയത് . ദേശീയ പാതയില്‍ മുളയം റോഡിലെ മീന്‍ കച്ചവട ഷെഡിന് പിന്നിലായാണ് ഇയാള്‍ അനധികൃത മദ്യക്കച്ചവടം നടത്തിയിരുന്നത്. അരലിറ്ററിന്റെ 18 കുപ്പികളാണ് പിടിച്ചെടുത്തത്. അനധികൃത മദ്യവില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.