Connect with us

Gulf

അനധികൃതമായി ഫീസ് ഈടാക്കിയ 17 വിദ്യാലയങ്ങള്‍ക്ക് പിഴ ചുമത്തി

Published

|

Last Updated

അബുദാബി: അനധികൃതമായി ഫീസ് ഈടാക്കിയ 17 സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിനു കീഴിലുള്ള സ്വകാര്യ വിദ്യാലയങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.
എജ്യുക്കേഷന്‍ കൗണ്‍സില്‍ അനുവദിച്ചതിലുമധികം ഫീസ് വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയതായി ബോധ്യപ്പെട്ടതാണ് നടപടി കൈക്കൊള്ളാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. അധികൃതര്‍ വിദ്യാലയങ്ങളുടെ ഗുണനിലവാരവും മറ്റും പരിശോധിക്കുന്നതിനിടെയാണ് നിയമ ലംഘനങ്ങള്‍ പിടികൂടിയത്.
നിയമ ലംഘനം പിടിക്കപ്പെട്ട സ്‌കൂളുകളുടെ വിവരം കൗണ്‍സിലിനു കീഴിലെ പ്രത്യേക സമിതിക്കു വിടുകയായിരുന്നു. ഈ സമിതിയാണ് പിഴ ചുമത്തിയത്. പിഴക്കു പുറമെ, അനധികൃതമായി സ്വീകരിച്ച ഫീസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചു നല്‍കാനും സമിതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനു പുറമെ ഇത്തരം നിയമ ലംഘനങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന പ്രതിജ്ഞയും വിദ്യാലയ അധികൃതരില്‍ നിന്ന് എഴുതിവാങ്ങിയിട്ടുണ്ട്.