മകളുടെ നിക്കാഹ് ദിവസം ആറ് നിര്‍ധന യുവതികള്‍ക്ക് മാംഗല്യം

Posted on: September 27, 2014 12:08 pm | Last updated: September 27, 2014 at 12:08 pm
SHARE

എടപ്പാള്‍: സ്വന്തം മകളുടെ നിക്കാഹ് ദിവസം ആറ് നിര്‍ധന യുവതികളുടെ നിക്കാഹും ഒരു ദലിത് പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള സാമ്പത്തിക സഹായവും നല്‍കാന്‍ സന്മനസുമായി സി കെ മുഹമ്മദ്ഹാജി.
പ്രവാസി ബിസിനസുകാരനും അല്‍ബര്‍കാത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ ബിയ്യം സ്വദേശിയുമായ സി കെ മുഹമ്മദ്ഹാജിയുടെ മകള്‍ റഹ്മത്തിന്റെ നിക്കാഹ് നാളെ തിരൂര്‍ ബിയാന്‍കൊ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. ഈ നിക്കാഹ് വേളയിലാണ് സ്വര്‍ണമുള്‍പ്പെടെ എല്ലാ ചെലവുകളും വഹിച്ച് ആറ് നിര്‍ധന പെണ്‍കുട്ടികളുടെ നിക്കാഹും ഒരു ദലിത് യുവതിക്ക് വിവാഹത്തിനുള്ള സാമ്പത്തിക സഹായവും നല്‍കാന്‍ സന്മനസ് കാണിച്ചത്. നിക്കാഹിന് ആഡംബരങ്ങള്‍ പരമാവധി കുറച്ച് അതുകൂടി ദാനധര്‍മങ്ങള്‍ക്ക് വിനിയോഗിക്കുകയാണെന്ന് സി കെ പറഞ്ഞു.
കൂടാതെ കാലടി പഞ്ചായത്ത്, പൊന്നാനി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പരിരക്ഷ രോഗികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ്, മരുന്നിനുള്ള ഫണ്ട് എന്നിവയുടെ വിതരണവും നിക്കാഹിന്റെ ഭാഗമായി സി കെ വിതരണം ചെയ്യും.