എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം പത്തനംതിട്ടയില്‍

Posted on: September 26, 2014 11:31 pm | Last updated: September 26, 2014 at 11:31 pm
SHARE

പത്തനംതിട്ട: സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദിക്കുന്ന ഒരു തലമുറയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യംവെച്ച് നവചക്രവാളത്തിലേക്ക് ധാര്‍മികച്ചുവട് എന്ന പ്രമേയത്തില്‍ എസ് എസ് എഫ് 42-ാമത് സംസ്ഥാന പ്രതിനിധി സമ്മേളനം 2015 ജനുവരി 24, 25 തീയതികളില്‍ പത്തനംതിട്ടയില്‍ നടക്കും.
ജില്ലയില്‍ പ്രഥമമായി നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി സുന്നി കോര്‍ഡിനേഷന്‍ ജില്ലാ നേതൃസംഗമം എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാബിര്‍ മഖ്ദൂമി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാദിഖ് മിസ്ബാഹി, അനസ് പൂവാംലംപറമ്പ്, എം കെ എം ഹാഷിര്‍ സഖാഫി, അബ്ദുസ്സലാം സഖാഫി, അശ്‌റഫ് അലങ്കാര്‍, നസീര്‍ ജൗഹരി, മുഹമ്മദ് അശ്ഹര്‍, ശിയാഖ് ജൗഹരി, അബ്ദുര്‍ റശീദ് മുസ്‌ലിയാര്‍, ഷാജി തൃക്കോമല, മുഹമ്മദ് കോന്നി, സുധീര്‍ വഴിമുക്ക്, സുനിര്‍ അലി സഖാഫി, നിസാം നിരണം, സഹാഹുദ്ദീന്‍ മദനി, ഹബീബ് അഹ്‌സനി, അശ്‌റഫ് ഏഴംകുളം പ്രസംഗിച്ചു.