പി സദാശിവം കേരള ഗവര്‍ണറായതിനോട് യോജിപ്പില്ല: ചീഫ് ജസ്റ്റിസ്

Posted on: September 26, 2014 3:58 pm | Last updated: September 26, 2014 at 3:58 pm

justise rm lodhaന്യൂഡല്‍ഹി: വിരമിച്ച ജഡ്ജിമാര്‍ രണ്ട് വര്‍ഷമെങ്കിലും കഴിയാതെ ഭരണഘടനാ പദവികള്‍ വഹിക്കരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ. മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം കേരളാ ഗവര്‍ണറായി ചുമതലയേറ്റതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജുഡീഷ്യല്‍ നിയമന കമ്മീഷനെയും ലോധ എതിര്‍ത്തു. ജഡ്ജിമാരെ നിയമിക്കാന്‍ ജഡ്ജിമാര്‍ തന്നെയാണ് യോഗ്യരെന്നും അതിന് മറ്റൊരു സമിതിയെ നിയോഗിക്കുന്നത് നിതിന്യായ വകുപ്പിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.