അനധികൃത കശാപ്പിനെതിരെ കാമ്പയിന്‍

Posted on: September 24, 2014 5:00 pm | Last updated: September 24, 2014 at 5:08 pm
SHARE

ഷാര്‍ജ: ബലി പെരുന്നാളിന്റെ ഭാഗമായി അനധികൃത കശാപ്പ് നടത്തുന്നവര്‍ക്കെതിരെ ബോധവത്കരണവുമായി ഷാര്‍ജ നഗരസഭ. ബലിപെരുന്നാളിനുള്ള നഗരസഭയുടെ ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി. ബലി മൃഗങ്ങള്‍ക്ക് വരാവുന്ന രോഗങ്ങളെക്കുറിച്ചും അതിനുള്ള പ്രതിരോധ മര്‍ഗങ്ങളെക്കുറിച്ചുമെല്ലാം ഇതോടൊപ്പം നഗരസഭ പൊതുജനത്തെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇന്നലെ മുതലാണ് ആളുകള്‍ കൂടുന്ന കവലകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബോധവത്കരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. എമിറേറ്റുകളിലെ അറവുശാലകള്‍ ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ സജ്ജമായതായും ഇവിടെ വെറ്റിനറി ഡോക്ടര്‍മാരുടെ സംഘത്തിനൊപ്പം പരിശോധകരും സൂപ്പര്‍വൈസര്‍മാരുമെല്ലാം സേവനത്തിനായി ഉണ്ടാവുമെന്നും നഗരസഭ വ്യക്തമാക്കി.