Connect with us

Wayanad

സ്വകാര്യ ബസ്സുകളുടെ റൂട്ട് മാറി ഓട്ടം: കെ എസ് ആര്‍ ടിസിക്ക് റവന്യു നഷ്ടം

Published

|

Last Updated

കല്‍പ്പറ്റ: എന്‍ എച്ച് 212ല്‍ വയനാട് കോഴിക്കോട്ട് റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ റൂട്ട് മാറ്റി ഓടുന്നതും,മേപ്പാടി ചൂരല്‍മല റൂട്ടില്‍ അനധികൃതമായി കെ എസ് ആര്‍ടി സിക്ക് മുന്നില്‍ പാരലല്‍ സര്‍വ്വീസ് നടത്തുന്നതു മൂലം കെ എസ് ആര്‍ ടി സിക്ക് റവന്യൂ നഷ്ടം സംഭവിക്കുന്നതായി കെഎസ്.ടി വര്‍ക്കേഴ്‌സ് യൂണിയന്‍( ഐ എന്‍ ടി യു സി) കല്‍പ്പറ്റ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം വിലയിരുത്തി.പോലീസ് ഉന്നത ഉദ്യോഗസ്ഥന്മാരുടെയും മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്മാരുടെയും മൗനാനുവാദത്തോടുകൂടിയാണ് ഇവര്‍ സര്‍വീസ് നടത്തുന്നത്. ഇത് തീര്‍ത്തും അപലപനീയമാണ്. കര്‍ശന നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ജീവനക്കാര്‍ ആര്‍ ടി എചെയര്‍മാന്റെ വസതിക്കു മുന്നില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
കെ എസ് ആര്‍ ടി സിയിലെ 60 ഓളം കാന്റീനുകളെ ഇന്ത്യന്‍ കോഫീ ഹൗസിന് നടത്തിപ്പിനായി കൊടുത്ത കോര്‍പ്പറേഷന്‍ എം.ഡി.യേയും ബോര്‍ഡ് മെമ്പര്‍മാരെയും യോഗം അഭിനന്ദിച്ചു.കുടിയേറ്റ മേഖലയായ വയനാടിന് പ്രത്യേക പ്രത്യേക പരിഗണന നല്‍കി മുഴുവന്‍ സര്‍വ്വീസുകളെയും ഓപ്പറേറ്റ് ചെയ്യാന്‍ സഹായം ഉണ്ടാകണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
കണ്‍വെന്‍ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.ശശിധരന്‍ ഉദ്ഘാടനം ചെയ്തു.കെ.എസ്.ആര്‍.ടി.സി ബോര്‍ഡ് മെമ്പര്‍ വി.എ.മജീദ് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വിജയന്‍ മടക്കിമല, എസ് വിനോദ്കുമാര്‍, മാത്യുപോള്‍,ബാബുരാജ് കടവത്ത്,എഡ്വിന്‍ അലക്‌സ്,കെ.കെ.മുഹമ്മദാലി, എ.അന്‍വര്‍, ഒ.എ.സിദ്ദീഖ്,സെബാസ്റ്റ്യന്‍ തോമസ്,കെ.ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ.കെ.മുഹമ്മദാലി, സെക്രട്ടറി എസ് വിനോദ്കുമാര്‍, ട്രഷറര്‍ എഡ്വിന്‍ അലക്‌സ് എന്നിവരെ തിരഞ്ഞെടുത്തു.