Connect with us

Wayanad

ചിന്നമ്മ കൊലക്കേസ്: പ്രതികളെ അന്വേഷണ സംഘം കസ്റ്റഡയില്‍ വാങ്ങി

Published

|

Last Updated

കല്‍പ്പറ്റ: ചിന്നമ്മ കൊലക്കേസിലെ പ്രതികളെ വിശദമായ തെളിവെടുപ്പിനായി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. തിങ്കളാഴ്ച വൈകിട്ട് നാലോടെ കല്‍പ്പറ്റ സി.ജെ.എം കോടതിയില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ സുഭാഷും സംഘവും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇന്നു മുതല്‍ നാല് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. ചൊവ്വാഴ്ച മുതല്‍ പ്രതികളുമായി അന്വേഷണ സംഘം വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തുമെന്നാണറിയുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത സംഭവം കൊലപാതകം നടന്ന ചിന്നമ്മയുടെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നെങ്കിലും ജനങ്ങള്‍ തടിച്ച് കൂടിയത് സംഘര്‍ഷത്തിന് ഇടയാകുമെന്നതിനാല്‍ അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവെടുപ്പ് നടത്താന്‍ സാധിച്ചിരുന്നില്ല. ഇതുകൊണ്ടാണ് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളും തമിഴ്‌നാട് എരുമാട് സ്വദേശികളും സഹോദരങ്ങളുമായ കുന്നത്ത് ജില്‍സണ്‍(22) സില്‍ജോ(25) മുട്ടില്‍ മാണ്ടാട് സ്വദേശി കയ്യാനിക്കല്‍ വിപിന്‍ വര്‍ഗീസ്(27) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മാനന്തവാടി സബ്ജയിലിലേക്കയച്ചിരുന്നു.

---- facebook comment plugin here -----

Latest