വര്‍ധിപ്പിച്ച നികുതി പിരിക്കാന്‍ വന്നാല്‍ നേരിടും: ഇ പി ജയരാജന്‍

Posted on: September 20, 2014 1:50 pm | Last updated: September 21, 2014 at 12:16 am
SHARE

E-P-Jayarajanകണ്ണൂര്‍: വര്‍ധിപ്പിച്ച നികുതി പിരിക്കാന്‍ വന്നാല്‍ കാണാമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. പൊലീസ് സഹായത്തില്‍ നികുതി പിരിക്കാന്‍ വന്നാല്‍ ജനങ്ങളെ അണിനിരത്തി നേരിടും. ബലംപ്രയോഗിച്ചാല്‍ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. നികുതി നിഷേധ സമരമെന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന മന്ത്രി കെ സി ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍.