4000 രൂപയോളം വിലക്കുറവുമായി സാംസംഗ് ഗാലക്‌സി കോര്‍ 2

Posted on: September 18, 2014 6:11 pm | Last updated: September 18, 2014 at 6:11 pm
SHARE

galaxy core 2ശക്തമായ മല്‍സരം നടക്കുന്ന സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വില കുറച്ച് വിപണി പിടിക്കാന്‍ കൊറിയന്‍ കമ്പനി സാംസംഗും. സാംസംഗിന്റെ കോര്‍ 2 മോഡലിന്റെ വിലയാണ് കമ്പനി 4000 രൂപയോളം കുറച്ചത്. കഴിഞ്ഞ ജൂലായില്‍ വിപണിയിലിറക്കിയ ഗാലക്‌സി കോറിന്റെ വില 11,900 രൂപയില്‍ നിന്ന് 8,007 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡ്യൂവല്‍ സിം ഫോണിന് 4.5 സ്‌ക്രീന്‍ സൈസാണുള്ളത്.  1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസര്‍, 768 എം ബി റാം, 4 ജി ബി ഇന്റേണല്‍ സ്‌റ്റോറേജ്, 5 മെഗാപിക്‌സല്‍ ഓട്ടോ ഫോക്കസ് പിന്‍ക്യാമറയും 0.3 എം.പി വി ജി എ ഫ്രണ്ട് ക്യാമറയും ഗാലക്‌സി കോറിന്റെ സവിശേഷതകളാണ്. കൂടാതെ മൈക്രോ എസ് ഡി കാര്‍ഡി ഉപയോഗിച്ച് 64 ജി ബി വരെ മെമ്മറി വര്‍ധിപ്പിക്കാനുമാവും.