കഞ്ചാവ് വില്‍പ്പനക്കിടെ രണ്ട് പേര്‍ പിടിയില്‍

Posted on: September 15, 2014 10:03 am | Last updated: September 15, 2014 at 10:03 am
SHARE

kanjavuനിലമ്പൂര്‍: വിവിധയിടങ്ങളില്‍ കഞ്ചാവ് വില്‍പ്പനക്കിടെ രണ്ട് പേര്‍ പിടിയില്‍. തമിഴ്‌നാട് ഗൂഡല്ലൂര്‍ താഴെ നാടുകാണി സ്വദേശി ചിദംബരത്തിന്റെ മകന്‍ പ്രഭു(23), ഗൂഡല്ലൂര്‍ സ്വദേശി ശാന്തകുമാര്‍(21)എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയതത്.
ശാന്തകുമാറിനെ വഴിക്കടവ് ബസ്റ്റാന്റില്‍ നിന്നും പ്രഭുവിനെ വണ്ടൂര്‍ മണലിമ്മല്‍പ്പാടം ബസ്റ്റാന്റില്‍ നിന്നുമാണ് പിടികൂടിയത്. പ്രതികളില്‍ നിന്ന് അരക്കിലോ വീതം കഞ്ചാവ് പിടിച്ചെടുത്തു. തമിഴ്‌നാട് നിന്ന് മലപ്പുറം, വയനാട് ജില്ലകളില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നവരാണ് പ്രതികളെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
വഴിക്കടവില്‍ എക്‌സൈസ് നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ ടി പി മുഹമ്മദ് യൂസുഫ്, സിവിലില്‍ എക്‌സൈസ് ഓഫീസര്‍ മാരായ കെ ശങ്കരനാരാണന്‍, എം ഹരികുമാര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
വണ്ടൂരില്‍ കാളികാവ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി ഷാജുമോന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ പി സാജിദ്, കെഎസ് അരുണ്‍കുമാര്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.