ഇറ്റാലിയന്‍ നാവികന് നാട്ടില്‍ പോകാം: സുപ്രീംകോടതി

Posted on: September 12, 2014 2:06 am | Last updated: September 13, 2014 at 12:16 am
SHARE

lattoreന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികന്‍ ലാത്തോറെ മാസിലിമിയാനോയ്ക്ക് നാട്ടിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ അനുമതി. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാവികന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. അപേക്ഷയെ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും എതിര്‍ത്തില്ല.

നാല് മാസത്തേക്ക് ഇറ്റലിയിലേക്ക് പോകാനാണ് അനുമതി. ഇറ്റാലിയന്‍ സ്ഥാനപതിയും നാവികനും സത്യവാങ്മൂലം സമര്‍പ്പിച്ച ശേഷമേ പോകാന്‍ അനുമതി നല്‍കുകയുള്ളൂ. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ആശുപത്രിയിലാണ് ഇറ്റാലിയന്‍ നാവികന്‍.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പണിയെടത്തിരുന്ന ബോട്ടുടമയും ഹരജി നല്‍കിയിരുന്നു. നാവികരുടെ ആരോഗ്യ സ്ഥിതി എയിംസ് ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബോട്ടുടമ ഫ്രെഡിയുടെ ഹരജി.